തൊടുപുഴ: ലോക വനിതദിന ആഘോഷ പരിപാടികളോട് അനുബന്ധിച്ച് ഇടുക്കി ഡി.ടി.പി.സി സ്ത്രീകളോടുള്ള ആദരസൂചകമായി ടൂറിസം കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇടുക്കി പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക്, രാമക്കല്‍മേട്, വാഗമണ്‍ മൊട്ടക്കുന്ന്, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, അരുവിക്കുഴി ടൂറിസം സെന്‍റര്‍, റിപ്പിള്‍ പാര്‍ക്ക് ശ്രീനാരായണപുരം, പാഞ്ചാലിമേട് ടൂറിസം സെന്‍റര്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മൂന്നാര്‍ എന്നീ കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. ഡിജിറ്റല്‍ സർവേ; ഓണ്‍ലൈന്‍ ശിൽപശാല മാര്‍ച്ച് ഒമ്പതിന് തൊടുപുഴ: സംസ്ഥാനത്തെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റല്‍ സർവേ പൂര്‍ത്തിയാക്കുന്നതിൻെറ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റല്‍ റീസര്‍വ്വേ ഓഫ് 1550 വില്ലേജ്‌സ് പദ്ധതിയോട് അനുബന്ധിച്ച് ജില്ലയില്‍ കിലയുടെ ആഭിമുഖ്യത്തില്‍ ഒമ്പതിന് ഉച്ചക്ക് 12 മണിക്ക് ഓണ്‍ലൈനായി ശിൽപശാല സംഘടിപ്പിക്കുന്നു. ജനപ്രതിനിധികളെയും അതുവഴി പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിൻെറ ഭാഗമായി എം.എല്‍.എമാർ, നഗരസഭ ചെയര്‍മാന്‍മാര്‍, ജില്ല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മെംബര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ശിൽപശാല നടത്തുന്നത്. മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജന്‍ അധ്യക്ഷതവഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയാവും. സർവേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് ഡയറക്ടര്‍ സീറാം സാംബശിവ റാവു വിഷയം അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.