പശു റോഡിന് കുറുകെ ചാടി; കാറുകൾ കൂട്ടിയിടിച്ചു

മുട്ടം: പശു റോഡിന് കുറുകെ ചാടിയതോടെ പെട്ടെന്ന് ബ്രേക്ക് ഉപയോഗിച്ചതിനെ തുടർന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ശനിയാഴ്ച രാവിലെ 9.15ന് പെരുമറ്റം ജങ്ഷന് സമീപമായിരുന്നു സംഭവം. മലങ്കര റബർ തോട്ടത്തിൽനിന്ന്​ അപ്രതീക്ഷിതമായി പശു സംസ്ഥാന പാതയുടെ കുറുകെ ചാടുകയായിരുന്നു. ഈ സമയം തൊടുപുഴ ഭാഗത്തേക്ക് വന്ന കാറുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പശു പെട്ടന്ന് റോഡിലേക്ക് കയറുന്നതുകണ്ട കാർ ഡ്രൈവർ പെട്ടെന്ന് വാഹനം നിർത്തി. തൊട്ടുപിന്നിൽ വന്ന മറ്റൊരു കാർ മുന്നിൽ ഉണ്ടായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.