രവീന്ദ്രന്‍ പട്ടയം; തെളിവെടുപ്പ്​ നടപടി തുടങ്ങി

ഇടുക്കി: ദേവികുളം താലൂക്കിലെ രവീന്ദ്രന്‍ പട്ടയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ തെളിവെടുപ്പ്​ നടപടി ആരംഭിച്ചു. മറയൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍ വില്ലേജുകളില്‍ നിന്നുള്ളവരാണ്​ ശനിയാഴ്ച കലക്ടര്‍ ഷീബ ജോര്‍ജി‍ൻെറ സാന്നിധ്യത്തിൽ നടന്ന തെളിവെടുപ്പിൽ പ​ങ്കെടുത്തത്​. ശനിയാഴ്ച 37 പട്ടയഫയലുകള്‍ പരിശോധിക്കാനാണ്​ ലക്ഷ്യമിട്ടത്. ഇതില്‍ 25 പട്ടയ ഫയലുകളുമായി ബന്ധപ്പെട്ടവര്‍ ഹാജരായതായി ദേവികുളം തഹസില്‍ദാര്‍ പറഞ്ഞു. മറ്റ് 12 പട്ടയഫയലുകളുമായി ബന്ധപ്പെട്ടവരോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെടും. മറയൂര്‍, കീഴാന്തൂര്‍ വില്ലേജുകളില്‍ നിന്നെത്തിയവരുടെ തെളിവെടുപ്പ്​ നടപടികളാണ്​ ഉച്ചക്ക് മുമ്പ് നടത്തിയത്. കാന്തല്ലൂര്‍ വില്ലേജില്‍ നിന്നെത്തിയവരുടെ നടപടി ഉച്ചക്കുശേഷവും നടത്തി. 14ന് കുഞ്ചിത്തണ്ണിയിലും തെളിവെടുപ്പ്​ നടത്തും. ശേഷിക്കുന്ന മറ്റ് വില്ലേജുകളിലും സമാനരീതിയില്‍ നടത്താനാണ് തീരുമാനം. ദേവികുളത്ത് ഡെപ്യൂട്ടി കലക്ടര്‍ കെ. മനോജ്, ദേവികുളം തഹസില്‍ദാര്‍ ഷാഹിന രാമകൃഷ്ണൻ എന്നിവരും പങ്കെടുത്തു. ചിത്രം TDL pattayam തെളിവെടുപ്പ്​ നടപടിക്കായി ദേവികുളത്ത് എത്തിയവര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.