വീടിനുള്ളിൽ കയറി വയോധികയുടെ മാല പൊട്ടിച്ച് കടന്നു

കുമളി: പട്ടാപ്പകൽ വീടിനുള്ളിൽ കയറി വയോധികയുടെ മാല പൊട്ടിച്ചുകടന്നു. കുമളി, മുരിക്കടി, വലിയവളവിൽ കുഞ്ഞുമോളുടെ (71) മാലയാണ് കവർന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വീടി‍ൻെറ തുറന്നുകിടന്ന മുന്നിലെ വാതിൽ വഴി ഉള്ളിൽ കടന്ന മോഷ്ടാവ് കുഞ്ഞുമോളുടെ തലവഴി തുണിയിട്ടുമൂടി മുഖംമറച്ച ശേഷമാണ് ഒന്നരപ്പവ‍ൻെറ മാല പൊട്ടിച്ച് കടന്നത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.