പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതി: രണ്ടാംഘട്ടം പരിശീലനം നാളെ മുതല്‍

തൊടുപുഴ: ജില്ലയില്‍ നടക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരത പദ്ധതിയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള രണ്ടാംഘട്ടം പരിശീലനം തിങ്കളാഴ്ച തുടങ്ങും. മാര്‍ച്ച് ഏഴിന്-കട്ടപ്പന, എട്ടിന് -രാജകുമാരി, ഒമ്പതിന് -തൊടുപുഴ, 10ന് -അടിമാലി എന്നിങ്ങനെ നാല് കേന്ദ്രങ്ങളിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. സാക്ഷരത ക്ലാസുകളിലെ ഇന്‍സ്ട്രക്ടടര്‍മാര്‍, പഞ്ചായത്ത്തല റിസോഴ്‌സ് പേഴ്‌സന്‍മാര്‍, സാക്ഷരത പ്രേരക്മാര്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. രാവിലെ 10 മുതല്‍ 1.30 വരെയാണ് പരിശീലനം. തൊടുപുഴ നഗരസഭ, തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ എല്ലാ പഞ്ചായത്തുകളും അറക്കുളം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും തൊടുപുഴ എം.ജി കോളജില്‍ പരിശീലനത്തിനെത്തണം. കട്ടപ്പന, അഴുത ബ്ലോക്കുകളിലെ എല്ലാ പഞ്ചായത്തുകളും കാമാക്ഷി, മരിയാപുരം, വാഴത്തോപ്പ്, വാത്തിക്കുടി, നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളിലുള്ളവരും കട്ടപ്പന പഴയ ബ്ലോക്ക് പഞ്ചായത്ത് ഹാളിലെത്തണം. അടിമാലി, ദേവികുളം ബ്ലോക്കുകളിലെ എല്ലാ പഞ്ചായത്തുകളും കഞ്ഞിക്കുഴി പഞ്ചായത്ത് എന്നിവിടങ്ങളില്‍നിന്നുമുള്ളവര്‍ക്ക് അടിമാലി പഞ്ചായത്ത് ഹാളിലാണ് പരിശീലനം. ഉടുമ്പൻചോല, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തമ്പാറ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ രാജകുമാരി പഞ്ചായത്ത് ഹാളിലും പങ്കെടുക്കണമെന്ന്​ സാക്ഷരത ജില്ല മിഷന്‍ കോഓഡിനേറ്റര്‍ പി.എം. അബ്ദുൽകരീം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.