ധീരജ്​ വധം; പ്രവർത്തകരെ ജയിലിലിട്ടിരിക്കുന്നത്​ അകാരണമായി -കെ. സുധാകരൻ

തൊടുപുഴ: ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ്​ കൊല്ലപ്പെട്ട സംഭവത്തിൽ പ്രവർത്തകരെ അകാരണമായി ജയിലിൽ ഇട്ടിരിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ​ കെ. സുധാകരൻ കുറ്റപ്പെടുത്തി. തൊടുപുഴയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് അവർ ചെയ്ത കുറ്റമെന്ന്​ വ്യക്തമാക്കണം. എസ്.എഫ്.ഐക്കാർ നിഖിൽ പൈലിയെ എത്രവട്ടം ആക്രമിക്കാൻ വന്നു. നിഖിൽ പൈലി കുത്തിയതായി സാക്ഷികളില്ല. കേസിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം. അതിന് കൃത്യമായ അന്വേഷണം നടത്തണം. സാക്ഷികളില്ലാത്ത കേസ് എങ്ങനെ നിലനിൽക്കാനാണ്. ഇനി വാദത്തിന് മാറ്റിവെച്ചാൽ ഒരു കൂട്ടം ആക്രമിക്കാൻ പിറകെ വന്നാൽ ആരെങ്കിലും മാറുകാട്ടി കൊടുക്കുമോ. ഒരു ജീവിയും സ്വയം മരണത്തെ പുൽകില്ലെന്നും അദ്ദേഹം പറഞ്ഞു. കരിമണ്ണൂരിൽ ജോസഫി‍ൻെറ കൈയും കാലും അടിച്ചുപൊട്ടിച്ച ക്രിമിനലുകളായ സി.പി.എം നേതാക്കളെ പൊലീസ് സഹായിക്കുകയാണെന്നും നിഷ്​ക്രിയരായാണ്​ പൊലീസ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതലാളിത്തത്തെ എതിർത്തവർ മുതലാളിത്തത്തെ താലോലിക്കുന്ന കാലമാണിപ്പോഴെന്നും സുധാകരൻ പറഞ്ഞു. ഇടുക്കി ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു, കെ.പി.സി.സി. ജനറൽ സെക്രട്ടറി എസ്. അശോകൻ, മുൻ ഡി.സി.സി പ്രസിഡന്‍റുമാരായ ഇബ്രാഹീംകുട്ടി കല്ലാർ, റോയി കെ. പൗലോസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ​ TDL KSUDHAKARAN കരിമണ്ണൂരിൽ സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ്​ ഏഴല്ലൂർ അൽ അസ്​ഹർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വെച്ചൂർ വി.സി. ജോസഫിനെ കെ.പി.സി.സി അധ്യക്ഷൻ​ കെ. സുധാകരൻ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.