തൊടുപുഴ: വെങ്ങല്ലൂർ ആരവല്ലിക്കാവ് ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവവും പൊങ്കാലയും ഏഴ് മുതൽ10 വരെ നടക്കും. ചൊവ്വാഴ്ചയാണ് പൊങ്കാല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തജനങ്ങൾക്ക് ക്ഷേത്ര മൈതാനത്ത് പൊങ്കാല അർപ്പിക്കാൻ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മഹിള ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ പൊങ്കാല മഹോത്സവം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. പൊങ്കാല അർപ്പിക്കാൻ എത്തുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ ക്ഷേത്രത്തിൽനിന്നുതന്നെ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊങ്കാല നിവേദ്യത്തിനുശേഷം പ്രസാദം ഊട്ടും ഉണ്ടായിരിക്കും. മറ്റ് ദിവസങ്ങളിൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഗണപതി ഹോമം, ലളിത സഹസ്രനാമം, കളം എഴുത്തും പാട്ടും വിശേഷാൽ ദീപാരാധനകളും ഉണ്ടാകും. സമാപന ദിവസം ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ദേശഗുരുതി നടക്കും ആശുപത്രി ഉദ്ഘാടനം മ്ലാമല: നാലുകണ്ടം വ്യാപാരഭവൻ ബിൽഡിങ്ങിൽ ലൈഫ് കെയർ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്‍റ് ബെന്നി മാണി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സംഗമം തൊടുപുഴ: എം.ജി യൂനിവേഴ്സിറ്റിയുടെ തൊടുപുഴ ബി.എഡ് സെന്‍റർ 2000-01 വർഷത്തെ അധ്യാപക വിദ്യാർഥികളുടെ കുട്ടായ്മ 'സൈഗൈ 2022' 12ന് രാവിലെ 10ന് ബി.എഡ് സെന്‍ററിൽ ചേരുമെന്ന് കൺവീനർ റഫീക്ക് പള്ളത്തുപറമ്പിൽ അറിയിച്ചു. ഫോൺ: 96450 06080.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.