മാങ്കുളം പെരുമന്‍കുത്ത് വെള്ളച്ചാട്ടത്തിനരികെ പവിലിയന്‍ ഒരുങ്ങുന്നു

അടിമാലി: മാങ്കുളത്തേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നായ പെരുമന്‍കുത്ത് വെള്ളച്ചാട്ടത്തിന് സമീപം പവിലിയന്‍ നിര്‍മാണം പുരോഗമിക്കുന്നു. പെരുമന്‍കുത്ത് വെള്ളച്ചാട്ടത്തി‍ൻെറ ഭംഗി അപകടരഹിതമായി ആസ്വദിക്കാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്തി‍ൻെറ പ്രാദേശിക ടൂറിസം വികസന പദ്ധതിയില്‍പ്പെടുത്തി 16 ലക്ഷം രൂപ ചെലവിൽ പവിലിയന്‍ നിര്‍മിക്കുന്നത്. പവിലിയന്‍ പൂര്‍ത്തിയാകുന്നതോടെ സഞ്ചാരികള്‍ക്ക് ഉയരത്തില്‍നിന്ന് വെള്ളച്ചാട്ടം കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും സാധിക്കും. സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റുമായി നിര്‍മിക്കുന്ന ടേക്​ എ ബ്രേക്ക് പദ്ധതിയുടെ ജോലികളും പുരോഗമിക്കുകയാണ്​. പെഡല്‍ ബോട്ടിങ്​ സംവിധാനമേര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചെക്ക് ഡാം നിര്‍മാണവും വൈകാതെ തുടങ്ങുമെന്ന്​ ദേവികുളം ബ്ലോക്ക് പഞ്ചായത്ത്​ അംഗം പ്രവീണ്‍ ജോസ് പറഞ്ഞു. ടേക് എ ബ്രേക്ക് പദ്ധതിക്കായി 30 ലക്ഷം രൂപയും ചെക്ക് ഡാം നിര്‍മാണത്തിന്​ 31 ലക്ഷം രൂപയും ചെലവഴിക്കും. idl adi 1 mklm ചിത്രം: വെള്ളച്ചാട്ടത്തിന് സമീപം പവിലിയന്‍ നിര്‍മാണം പുരോഗമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.