വികസന സെമിനാര്‍

അടിമാലി: ഗോത്രവിഭാഗക്കാരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട്​ അടിമാലിയിൽ സംഘടിപ്പിച്ചു. ഗോത്രവര്‍ഗ വിഭാഗം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിന്​ അടിമാലി ഗ്രാമപഞ്ചായത്തും ബി.ആര്‍.സിയും സംയുക്തമായാണ്​ സെമിനാര്‍ സംഘടിപ്പിച്ചത്. പഞ്ചായത്ത് പരിധിയിലെ അധ്യാപകര്‍, ട്രൈബല്‍ വകുപ്പ്​ ഉദ്യോഗസ്ഥര്‍, ഊരു വിദ്യാലയങ്ങളിലെ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഷേര്‍ളി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ മേരി തോമസ് അധ്യക്ഷതവഹിച്ചു. idl adi 3 adm ചിത്രം: വികസന സെമിനാറി‍ൻെറ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഷേര്‍ളി മാത്യു നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.