തൊടുപുഴ: ഫേസ്ബുക് കമന്‍റിന്‍റെ പേരിൽ ഹോട്ടൽ തൊഴിലാളിയെ കൈയും കാലും തല്ലിയൊടിച്ച സി.പി.എം നേതാവിനെ കാലം കാത്തിരിക്കുകയാണെന്ന് ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു. കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് എ.എം. ദേവസ്യ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ്, ജോൺ നെടിയപാല, തോമസ് കക്കുഴി, മനോജ് കോക്കാട്ട്, ജിജി അപ്രേം, ബേബി തോമസ്, മനോജ് തങ്കപ്പൻ, വി.എം. ചാക്കോ തുടങ്ങിയവർ സംസാരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ 10.30ന് കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. സി.പി. മാത്യു ഉദ്ഘാടനം ചെയ്യും. ഇരട്ടയാർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജിവെച്ചു കട്ടപ്പന: എൽ.ഡി.എഫിലെ ധാരണപ്രകാരം ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിൻസി ജോണി രാജിവെച്ചു. സി.പി.ഐ പ്രതിനിധിയാണ് ബിൻസി. മുന്നണി ധാരണപ്രകാരം കാലാവധി കഴിഞ്ഞതിനാലാണ് രാജി. ഇനി കേരള കോൺഗ്രസ് എം പ്രതിനിധിക്കാണ് വൈസ് പ്രസിഡന്‍റ് സ്ഥാനം. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 14 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഇടത് മുന്നണിയിൽ കേരള കോൺഗ്രസിന് നാലും സി.പി.എമ്മിന് മൂന്നും സി.പി.ഐക്ക് രണ്ടും അംഗങ്ങളുണ്ട്. പ്രസിഡന്‍റ് സ്ഥാനം ആദ്യ 26മാസം കേരള കോൺഗ്രസ് എമ്മിനാണ്. തുടർന്നുള്ള 20 മാസം സി.പി.എമ്മിനും ബാക്കി 14 മാസം സി.പി.ഐക്കുമാണ്. വൈസ് പ്രസിഡന്‍റ് സ്ഥാനം ആദ്യ 14 മാസം സി.പി.ഐക്കും തുടർന്ന് 26 മാസം കേരള കോൺഗ്രസിനും തുടർന്നുള്ള 20 മാസം സി.പി.എമ്മിനും എന്നാണ് ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.