അംഗൻവാടിയില്‍ പാചകവാതക ഗ്യാസിന് തീപിടിച്ചു

നെടുങ്കണ്ടം: ഗ്യാസ് സിലണ്ടര്‍ സ്​റ്റൗവുമായി ഘടിപ്പിക്കുന്നതിനിടെ എഴുകുംവയല്‍ അംഗൻവാടിയിൽ സിലിണ്ടറിന് തീപിടിച്ചു. അയല്‍വാസിയുടെ സമയോചിത ഇടപെടല്‍ വന്‍ അപകടം വഴിമാറി. ഈ സമയത്ത് അംഗന്‍വാടിയില്‍ കുട്ടികളില്ലായിരുന്നു. രാവിലെ പത്തുമണിയോടെയാണ്​ സംഭവം. അംഗൻവാടിയില്‍ ഉപയോഗിച്ചിരുന്ന സിലിണ്ടറിലെ ഗ്യാസ് തീര്‍ന്നതിനാല്‍ മറ്റൊരു സിലണ്ടര്‍ എത്തിച്ച്​ സ്റ്റൗവുമായി ഘടിപ്പിക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. അണക്കാന്‍ ശ്രമിച്ചെങ്കിലും സിലണ്ടറിന് മുകള്‍ഭാഗത്ത് തീപടർന്നുപിടിച്ചു. ഇതിനിടെ സമീപവാസിയായ കുത്തുങ്കല്‍ ബിനോയി എത്തി അംഗൻവാടിയിലുണ്ടായിരുന്നവരെ പുറത്തിറക്കിയ ശേഷം സിലിണ്ടറും പുറത്തേക്കിറക്കി. നെടുങ്കണ്ടം, കട്ടപ്പന അഗ്നിശമന സേനയേയും വിവരം അറിയിച്ചു. ഇതിനിടെ സിലണ്ടറിലെ തീ സ്വയം നിന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.