മുട്ടം: കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്‍റെയും സംസ്ഥാന സാമൂഹിക നീതി വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷി സഹായ ഉപകരണ നിര്‍ണയത്തിനായുള്ള തൊടുപുഴ, ഇളംദേശം ബ്ലോക്ക്തല മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സഹായ ഉപകരണങ്ങള്‍ക്ക് അർഹരായ ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനാണ് ക്യാമ്പ്. തൊടുപുഴ ജില്ല ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാർ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നൽകി. തൊടുപുഴ ബ്ലോക്കില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് 62 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് വീല്‍ചെയര്‍, വാക്കിങ് സ്റ്റിക്, കൃത്രിമ കൈ-കാലുകള്‍, ശ്രവണസഹായി എന്നിവ വരും ദിവസങ്ങളില്‍ എത്തിച്ചുനല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ ജോമോന്‍ അധ്യക്ഷതവഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ട്രീസ ജോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാത്യു കെ.ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല സാമൂഹികനീതി ഓഫിസര്‍ വി.ജെ. ബിനോയ് സ്വാഗതവും സീനിയര്‍ സൂപ്രണ്ട് ബിന്ദു എസ്.നായര്‍ നന്ദിയും പറഞ്ഞു. അഴുത ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളവർക്കായി വെള്ളിയാള്ച പീരുമേട് എസ്.എംഎസ് ഹാളിലും അടിമാലി, ദേവികുളം ബ്ലോക്കുകൾക്കായി തിങ്കളാ മൂന്നാർ പഞ്ചായത്ത് ഹാളിലും ഇടുക്കി, കട്ടപ്പന, നെടുംങ്കണ്ടം ബ്ലോക്കുകൾക്കായി ചൊവ്വാഴ്ച ചെറുതോണി ടൗൺ ഹാളിലും ക്യാമ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.