റോഡിൽ വൻ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു

കട്ടപ്പന: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലെ കാഞ്ചിയാർ കക്കാട്ടുകടയിൽ വൻമരം കടപുഴകി വീണ്​ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച ഉച്ചക്കാണ് ശക്തമായ കാറ്റിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നിരുന്ന വലിയമരം റോഡിലേക്ക്​ വീണത്. സംഭവസമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ബസുകളും ചരക്കുലോറികളുമടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന നിർദിഷ്ട മലയോര ഹൈവേയിലാണ് സംഭവം. നാട്ടുകാർ മരം മുറിച്ചുമാറ്റാൻ നോക്കിയെങ്കിലും ശ്രമം വിഫലമായി. തുടർന്ന് കട്ടപ്പനയിൽനിന്ന് അഗ്​നിരക്ഷാസേന എത്തിയാണ് മരം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. കടപുഴകി വീണ മരത്തിലുണ്ടായിരുന്ന കടന്നൽകൂടിളകി പ്രാദേശിക മാധ്യമപ്രവർത്തകൻ അമലിന് കുത്തേറ്റു. ഇദ്ദേഹത്തെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രം: TDL road block കട്ടപ്പന-കുട്ടിക്കാനം പാതയിൽ ഏലത്തോട്ടത്തി​ലെ വൻമരം റോഡിലേക്ക്​ കടപുഴകി വീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.