അടിമാലി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വിജയം നേടിയ ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്കുള്ള ഡീൻ കുര്യാക്കോസ് എം.പിയുടെ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. രാജാക്കാട് പഞ്ചായത്ത് പരിധിയിലെ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ, രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ 170 കുട്ടികൾക്കാണ് അവാർഡ് വിതരണം ചെയ്തത്. സ്കൂൾ മാനേജർ രാധാകൃഷ്ണൻ തമ്പി അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി അവാർഡുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കിങ്ങിണി രാജേന്ദ്രൻ, പി.ടി.എ പ്രസിഡന്‍റ് സി.ആർ. ഷാജി, പ്രിൻസിപ്പൽ ഒ.എസ്. റെജി, ഹെഡ്മാസ്റ്റർ കെ.ആർ. ശ്രീനി, കോഓഡിനേറ്റർ കെ.എസ്. അരുൺ, വി.കെ. ആറ്റ്ലി, ബെന്നി പാലക്കാട്ട്, ജോഷി കന്യാക്കുഴി എന്നിവർ സംസാരിച്ചു. idl adi 3 merit ചിത്രം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.