ശൗചാലയസംവിധാനം; ഡി.ടി.പി.സിക്ക്​ നിവേദനം നൽകി

നെടുങ്കണ്ടം: ദിവസവും നൂറുകണക്കിനുപേർ എത്തുന്ന ആമപ്പാറയില്‍ സഞ്ചാരികൾക്കായി ശൗചാലയ സംവിധാനങ്ങളും വഴിവിളക്കുകളും സ്ഥാപിക്കണമെന്ന്​ ആവശ്യം. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടില്‍ ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലാണ് ആമപ്പാറ. ഇവിടെ അടിസ്ഥാനസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട്​ രാമക്കല്‍മേട് റിസോര്‍ട്ട് ആൻഡ്​​ ഹോംസ്‌റ്റേ അസോസിയേഷന്‍ പ്രസിഡന്‍റ്​ വിനായക് അയ്യക്കുന്നേല്‍ ഡി.ടി.പി.സിക്ക്​ നിവേദനം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.