ഗതാഗതയോഗ്യമായ വഴിയില്ല; ഗോത്രവർഗ യുവതി വീട്ടിൽ പ്രസവിച്ചു

മൂലമറ്റം: ഗതാഗത സൗകര്യമില്ലാത്ത തെക്കുംഭാഗത്ത് ഗോത്രവർഗ യുവതി വീട്ടിൽ പ്രസവിച്ചു. പതിപ്പള്ളി തെക്കുംഭാഗത്ത് മൂത്തശ്ശേരിൽ അനിതയാണ്​ (30) ആശുപത്രിയിൽ എത്താനാവാതെ വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. രണ്ടുമണിക്കൂറിന്​ ശേഷമാണ്​ പൊക്കിൾകൊടി മുറിച്ച് അമ്മയെയും കുഞ്ഞിനെയും വേർപെടുത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്​. മാർച്ച് 12ന് ആശുപത്രിയിൽ പ്രവേശിക്കാനാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. എന്നാൽ, ബുധനാഴ്ച രാവിലെ പ്രസവവേദന തുടങ്ങി. ടാർ റോഡിൽ എത്താൻ ദുർഘട പാതയിലൂടെ സഞ്ചരിക്കണം. ഇത് അപകടമായതിനാൽ പ്രസവം വീട്ടിൽതന്നെയാക്കി. തുടർന്ന് ഇവിടെനിന്ന്​ ഒന്നര കിലോമീറ്ററോളം മൂന്നടി പാതയിലൂടെ നടന്ന്​ രണ്ട്​ മലകൾ കയറിയിറങ്ങി അമ്മയെയും കുഞ്ഞിനെയും എടാട്ട്​ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന്​ ആംബുലൻസിൽ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പൊക്കിൾകൊടി മുറിച്ചു. തുടർന്ന്​ വിദഗ്​ധ ചികിത്സക്ക്​ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പതിപ്പള്ളി തെക്കുംഭാഗത്തേയ്ക്ക് വാഹനസൗകര്യം ഇല്ല. വനം വകുപ്പിന്റെ പിടിവാശി കാരണമാണ് ഇവിടേക്ക് റോഡ് എത്താത്തതും വാഹനസൗകര്യം ഇല്ലാത്തതും. ഫണ്ടുകൾ പലതും അനുവദിച്ചിട്ടും വനം വകുപ്പ് റോഡ് നിർമാണത്തിന് അനുമതി നൽകാത്തതാണ് തടസ്സമാകുന്നത്. tdl mltm 2 അനിതയെയും കുഞ്ഞിനെയും ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.