തഹസിൽദാരുടെ സസ്​പെൻഷനിൽ പ്രതിഷേധം

തൊടുപുഴ: ഇടുക്കി തഹസിൽദാർ വിൻസെന്‍റ്​ ജോസഫിനെ സസ്പെൻഡ് ചെയ്‌ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്​ ജില്ലയിലെ താലൂക്ക് ഓഫിസുകൾക്ക് മുന്നിൽ കെ.ജി.ഒ.എ, എൻ.ജി.ഒ യൂനിയൻ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. തൊടുപുഴയിൽ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. കെ.കെ. ഷാജി ഉദ്ഘാടനം ചെയ്തു. പട്ടയവിതരണ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ അതിന്​ തുരങ്കം വെക്കാൻ ചില ബാഹ്യശക്തികൾ ശ്രമിക്കുന്നത് ജീവനക്കാരുടെ ആത്​മവീര്യം തകർക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. TDL KGOA ഇടുക്കി തഹസിൽദാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.ഒ.എ, എൻ.ജി.ഒ യൂനിയൻ പ്രവർത്തകർ തൊടുപുഴ താലൂക്ക്​ ഓഫിസിന്​ മുന്നിൽ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.