നെടുങ്കണ്ടം: കോമ്പയാറില്‍ സ്‌ഫോടനമുണ്ടായ ഏലം സ്‌റ്റോറിനുള്ളില്‍ കിടന്നുറങ്ങിയ അന്തർ സംസ്ഥാന തൊഴിലാളിയുടെ ഒരു ചെവിയുടെ കേൾവി നഷ്ടമായി. കര്‍ണപുടത്തിനേറ്റ ക്ഷതമാണ് കാരണം. സ്‌റ്റോർ ജീവനക്കാരന്‍ മധ്യപ്രദേശ് സ്വദേശി രോഹിതിനാണ് (19) പരിക്കേറ്റത്. സ്ഫോടന ശബ്ദം കേട്ടതോടെ ചെവിക്ക് ചില അസ്വസ്ഥത അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കേള്‍വി നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞത്. സ്‌റ്റോറിനുള്ളിലെ മുറിയില്‍ തറയില്‍ പായ് വിരിച്ചാണ് കിടന്നിരുന്നത്. സ്‌ഫോടനത്തിൽ ജനൽച്ചില്ല് തെറിച്ച് മുഖത്ത് പതിച്ചും ചെറിയ മുറിവുമുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ നിലത്ത് കിടന്നതിനാല്‍ വന്‍ അപകടം ഒഴിവായതായാണ് വിലയിരുത്തല്‍. അല്ലെങ്കില്‍ കതകിൻെറ പാളി ദേഹത്ത് പതിക്കുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.