ദ്വിദിന ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കും

കട്ടപ്പന: കേന്ദ്രസർക്കാറിന്‍റെ ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച്‌ 28, 29 തീയതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക്‌ ജില്ലയിൽ വിജയമാക്കാൻ സംയുക്ത സമരസമിതി ജില്ല കൺവെൻഷൻ തീരുമാനിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനംചെയ്തു. 'ജനങ്ങളെ സംരക്ഷിക്കുക; രാജ്യത്തെ രക്ഷിക്കുക' മുദ്രാവാക്യമുയർത്തി കേന്ദ്ര ട്രേഡ് യൂനിയനുകളാണ്‌ സമരം സംഘടിപ്പിക്കുന്നത്‌. കൺവെൻഷനിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.എസ്. മോഹനൻ ഭാവി പരിപാടി അവതരിപ്പിച്ചു. മാർച്ച്‌ 11ന്‌ പണിമുടക്ക്‌ നോട്ടീസ്‌ നൽകും. മാർച്ച് 16 മുതൽ 19 യൂനിയനുകളുടെ നേതൃത്വത്തിൽ ജില്ലയിൽ മൂന്ന് ജാഥകൾ പര്യടനം നടത്തും. അഞ്ചിന് കട്ടപ്പനയിൽ യൂനിയനുകളുടെ വനിത കൺവെൻഷൻ ചേരും. 25 മുതൽ 27 വരെ ജില്ലയിലെങ്ങും പന്തംകൊളുത്തി പ്രകടനങ്ങൾ നടത്താനും കൺവെൻഷനിൽ തീരുമാനമായി. യോഗത്തിൽ പി. മുത്തുപാണ്ടി അധ്യക്ഷത വഹിച്ചു. കെ.പി. മേരി, പി.എസ്. രാജൻ, ആർ. തിലകൻ, വാഴൂർ സോമൻ, ബാബു മഞ്ഞള്ളൂർ, അനിൽ രാഘവൻ, വർഗീസ് സ്‌കറിയ, സി.കെ. കൃഷ്ണൻകുട്ടി, ടി.ആർ. ശശിധരൻ എന്നിവർ സംസാരിച്ചു. Caption : കട്ടപ്പനയിൽ സംഘടിപ്പിച്ച തൊഴിലാളി യൂണിയനുകളുടെ ജില്ല കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.കെ. ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.