സാന്റോസ് കോളനിയിലെ ഭൂപ്രശ്നം പരിഹരിക്കുമെന്ന് സർക്കാർ

മൂന്നാർ: ദേവികുളം സാന്റോസ് കോളനി മേഖലയിലെ പട്ടയപ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും കുറ്റിയാര്‍വാലിയിലെ ഭൂമിവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും റവന്യൂമന്ത്രി ഉറപ്പുനല്‍കിയതായി ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത കുമാർ അറിയിച്ചു. വന്യമ്യഗങ്ങള്‍ മൂലം നാശനഷ്ടം സംഭവിച്ച കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് വനം മന്ത്രിയും ഉറപ്പ്​ നൽകി​. ദേവികുളം പഞ്ചായത്ത് ഓഫിസ്​ പുനര്‍നിര്‍മാണത്തിന് നടപടി സ്വീകരിക്കും. മൂന്നാര്‍, ദേവികുളം പഞ്ചായത്തുകളിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാനും കുറ്റിയാര്‍വാലിയില്‍ ഭൂമിവിതരണം സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും റവന്യൂമന്ത്രി മാര്‍ച്ച് അഞ്ചിന് ഇടുക്കിയില്‍ എത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.