എസ്.പി.സി പാസിങ്​ ഔട്ട് പരേഡ്

അടിമാലി: രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ പാസിങ്​ ഔട്ട് പരേഡ് നടത്തി. കോവിഡ് മൂലം മുൻ വർഷം മുടങ്ങിയ പാസിങ്​ ഔട്ട് പരേഡാണ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, രാജാക്കാട് പൊലീസ് ഇൻസ്പെക്ടർ ബി. പങ്കജാക്ഷൻ, രാജാക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വീണ അനൂപ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം കിങ്ങിണി രാജേന്ദ്രൻ, പി.ടി.എ പ്രസിഡന്റ് എ.ഡി. സന്തോഷ്, പ്രിൻസിപ്പൽ എസ്. ശ്രീനിവാസൻ, ഹെഡ്മാസ്റ്റർ എൻ.പി. ഹനീഫ, സീനിയർ അസിസ്റ്റന്‍റുമാരായ പി.സി. പത്മനാഭൻ, സിന്ധു ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു. മികച്ച കാഡറ്റുകൾക്ക്​ സമ്മാനങ്ങളും വിതരണം ചെയ്തു idl adi 2 spc ചിത്രം : രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ​ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.