ആദിവാസിക്കുടിയിലെ അംഗൻവാടിയില്‍ കുടിവെള്ളമെത്തിച്ച് വനപാലകര്‍

add to parambara അടിമാലി: അടിമാലി പഞ്ചായത്തിലെ തട്ടേക്കണ്ണന്‍ ആദിവാസി കോളനിയിലെ അംഗൻവാടിയിലും ഏകാധ്യാപക സ്‌കൂളിലും കുടിവെള്ളമെത്തിച്ച് വനപാലകര്‍. ജോലിയുടെ ഭാഗമായി ഇവിടെ എത്തിയ അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ്‌കുമാര്‍ അംഗന്‍വാടി സന്ദര്‍ശിക്കുന്നതിനിടെ 18 കുട്ടികളുള്ള അംഗൻവാടിയിലും തൊട്ടടുത്ത ഏകാധ്യാപക വിദ്യാലയത്തിലും വെള്ളം ഇല്ലാത്തതിന്‍റെ പ്രയാസങ്ങള്‍ അധ്യാപകർ വിവരിച്ചു. ഇതോടെ കുടിവെള്ളമെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റേഞ്ച് ഓഫിസര്‍ ഉറപ്പ് നല്‍കുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ 15,000 രൂപ മുടക്കി മോട്ടോറും അനുബന്ധ സാമഗ്രികളും വാങ്ങുകയും പഞ്ചായത്ത് അംഗത്തിന്‍റെ സഹായത്തോടെ ഇവിടെ എത്തിക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അബൂബക്കര്‍ സിദ്ദീഖ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ​ആര്‍. റോയി, അധ്യാപിക ലീല, സുരേഷ്, രാജു എന്നിവര്‍ നേതൃത്വം നല്‍കി. idl adi 4 water news ചിത്രം. ആദിവാസി കോളനിയിലെ അംഗൻവാടിയില്‍ കുടിവെള്ളമെത്തിക്കുന്നതിനായി കുളത്തില്‍ മോട്ടോര്‍ സ്ഥാപിക്കുന്നു 48,622 ഗാർഹിക കുടിവെള്ള കണക്ഷന്​​ സാ​​ങ്കേതിക അനുമതി തൊടുപുഴ: ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 19 പഞ്ചായത്തിലായി 48,622 ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്നതിനായി ഭരണ-സങ്കേതിക അനുമതി ലഭ്യമാക്കി. ഇതിൽ 7407 ഗാർഹിക കണക്ഷൻ നല്കി. ബാക്കിയുള്ളവ സമയബന്ധിതമായി പൂർത്തീകരിക്കും. ഇതു കൂടാതെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും ഒറ്റപ്പെട്ട പ്രദേശങ്ങൾ, ഭവനങ്ങൾ, വിദൂര ആദിവാസി ​കോളനികളിലുമടക്കം കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്​. 2023-24ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലേക്കും നൂറുശതമാനം ടാപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കാനാണ്​ പദ്ധതി ലക്ഷ്യംവെക്കുന്നത്​. പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളുടെയും ആദിവാസിക്കുടികളുടെയുമടക്കം വിവരങ്ങൾ ശേഖരിച്ചതായും ഇവിടങ്ങളിൽ​ വെള്ളമെത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായും അധികൃതർ പറഞ്ഞു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.