add to p2 lead... തൊടുപുഴ: സ്കൂളുകൾ മുഴുസമയ ക്ലാസുകളിലേക്ക് മടങ്ങിയെത്തുമ്പോൾ കുട്ടികൾ ആവേശത്തിലാണ്. രാവിലെ മുതൽ വൈകീട്ട് വരെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ക്ലാസുകൾ. സർക്കാർ നിർദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ. * മൂക്കും വായും മൂടുന്നവിധം മാസ്ക് ശരിയായി ധരിക്കുക * മാസ്ക്കിൽ ഇടക്കിടെ സ്പർശിക്കരുത് * സംസാരിക്കുമ്പോഴും തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്ക് താഴ്ത്തരുത് * സ്കൂളിലും പരിസരങ്ങളിലും കൂട്ടംകൂടി നിൽക്കരുത് * കൈകൾ ഇടക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക * കൈവരികൾ, ചുവരുകൾ എന്നിവിടങ്ങളിൽ ആവശ്യമില്ലാതെ സ്പർശിക്കരുത് * ആഹാരം, കുടിവെള്ളം, പഠനസാമഗ്രികൾ എന്നിവ കൈമാറരുത് * സ്കൂൾസമയം കഴിഞ്ഞാൽ ഉടൻ വീട്ടിലേക്ക് മടങ്ങുക * വീട്ടിലെത്തിയാൽ ഉടൻ ധരിച്ച വസ്ത്രങ്ങൾ സോപ്പുവെള്ളത്തിൽ മുക്കിവെച്ചശേഷം കുളിക്കുക * രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്കൂളിൽ വരരുത് * രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അധ്യാപകരോടോ രക്ഷിതാക്കളോടോ പറയുക 186 പേര്‍ക്കുകൂടി കോവിഡ് തൊടുപുഴ: ജില്ലയില്‍ തിങ്കളാഴ്ച 186 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 838 പേർ രോഗമുക്തി നേടി. കേസുകളുടെ എണ്ണം: അടിമാലി അഞ്ച്, ആലക്കോട് നാല്, അറക്കുളം എട്ട്, ബൈസൺവാലി നാല്, ചക്കുപള്ളം ഒന്ന്, ദേവികുളം ഒന്ന്, ഇടവെട്ടി രണ്ട്, ഇരട്ടയാർ നാല്, കഞ്ഞിക്കുഴി രണ്ട്, കാമാക്ഷി എട്ട്, കാഞ്ചിയാർ നാല്, കരിമണ്ണൂർ ആറ്, കരിങ്കുന്നം മൂന്ന്, കരുണാപുരം അഞ്ച്, കട്ടപ്പന 11, കോടിക്കുളം ഏഴ്, കൊക്കയാർ നാല്, കൊന്നത്തടി നാല്, കുടയത്തൂർ മൂന്ന്, കുമാരമംഗലം ആറ്, കുമളി ഒന്ന്, മണക്കാട് നാല്, മരിയാപുരം ഒന്ന്, മുട്ടം രണ്ട്, നെടുങ്കണ്ടം 19, പാമ്പാടുംപാറ ഒന്ന്, പീരുമേട് ഒന്ന്, പെരുവന്താനം നാല്, പുറപ്പുഴ അഞ്ച്, രാജാക്കാട് രണ്ട്, ശാന്തൻപാറ ഒന്ന്, സേനാപതി ഒന്ന്, തൊടുപുഴ 20, ഉടുമ്പൻചോല രണ്ട്, ഉടുമ്പന്നൂർ നാല്, ഉപ്പുതറ നാല്, വണ്ടന്മേട് രണ്ട്, വണ്ടിപ്പെരിയാർ നാല്, വണ്ണപ്പുറം അഞ്ച്, വാത്തിക്കുടി ആറ്, വാഴത്തോപ്പ് ഒന്ന്, വെള്ളത്തൂവൽ രണ്ട്, വെള്ളിയാമറ്റം രണ്ട്. ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കേസുകൾ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.