പി.ടി. തോമസ് റോഡ് തുറന്നു

മൂന്നാർ: അന്തരിച്ച മുന്‍ ഇടുക്കി എം.പിയും എം.എല്‍.എയുമായ പി.ടി. തോമസിന്‍റെ സ്മരണക്കായി വാഗുവാരയില്‍ പുതുതായി നിര്‍മിച്ച റോഡ് സമര്‍പ്പിച്ചു. മൂന്നാര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ ലക്കം പട്ടികജാതി കോളനിയിലേക്ക് നിര്‍മിച്ച പി.ടി. തോമസ് റോഡ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ കനകമ്മ സെന്തുര്‍പാണ്ടി ഉദ്​ഘാടനം ചെയ്തു. പി.ടി. തോമസ് എം.പിയായിരിക്കെയാണ് ഈ കോളനിയിലേക്ക് വൈദ്യുതി എത്തിച്ചത്. അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് 167മീറ്റര്‍ റോഡ് നിര്‍മിച്ചത്. ചിത്രം 1 മൂന്നാർ ലക്കം പി.ടി. തോമസ് റോഡ് മൂന്നാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ കനകമ്മ സെന്തുർപാണ്ടി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.