add to p2 lead... നെടുങ്കണ്ടം: തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുമ്പോള്‍ അധ്യാപകർക്കും രക്ഷിതാക്കൾക്കും അൽപം ആശങ്കകളുമുണ്ട്. ചെറിയ കുട്ടികൾ സാമൂഹിക അകലമടക്കം പാലിക്കുന്ന കാര്യത്തിലാണ് രക്ഷിതാക്കളുടെ ആശങ്ക. അതേസമയം കുട്ടികളുടെ യാത്രാസൗകര്യവും വെല്ലുവിളിയാണ്. പല പ്രദേശങ്ങളിലും സ്കൂൾ ബസുകളുടെ അഭാവം വെല്ലുവിളി സൃഷ്ടിക്കുന്നതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അധ്യാപകര്‍ നേരിടുന്നത് നിരവധി കടമ്പകളാണ്. പ്രത്യേകിച്ചും 2000, 2500 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ അധ്യാപകര്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. സാമൂഹിക അകലം പാലിച്ചും സ്‌കൂള്‍ ബസിലും മറ്റും കുട്ടികളെ സ്‌കൂളിലെത്തിച്ച് തരികെ വീടുകളില്‍ എത്തിക്കുക പ്രയാസമേറിയതാണ്. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികളെ രണ്ട് പാര്‍ട്ടായി തിരിച്ച് ആഴ്ചയില്‍ മൂന്നുദിവസം വീതമായിരുന്നു ക്ലാസ് എടുത്തിരുന്നത്. എന്നാല്‍, തിങ്കളാഴ്ച മുതല്‍ മുഴുവന്‍ കുട്ടികള്‍ക്കും രാവിലെ മൂതല്‍ വൈകീട്ട് വരെയാണ് ക്ലാസ്. പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്‍റെ ഭാഗമായി ക്ലാസ് അധ്യാപകര്‍ കുട്ടികളുടെ സമ്പൂര്‍ണ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെയും രക്ഷിതാക്കളുടെയും പേര്, പഠിക്കുന്ന ക്ലാസ്, ഡിവിഷന്‍, ക്ലാസ് ടീച്ചറുടെ വിവരങ്ങള്‍, സ്‌കൂളില്‍ എത്തിച്ചേരാന്‍ ആശ്രയിക്കുന്ന യാത്രമാര്‍ഗം, വീഡ് സ്വന്തമോ, വാടകയോ, രോഗബാധിതര്‍ വീട്ടിലുണ്ടോ, സാമ്പത്തിക സ്ഥിതി, സ്‌കോളര്‍ഷിപ്പുകള്‍, പഠനനിലവാരം തുടങ്ങി 20ഓളം വിവരങ്ങളാണ് കുട്ടികളില്‍നിന്ന് ശേഖരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.