ഭരണസമിതിയെ തെരഞ്ഞെടുത്തു

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം പുളിയന്മല ശാഖയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും നടന്നു. ശാഖാ ഹാളിൽ നടന്ന യോഗത്തിൽ 14 അംഗ ഭരണസമിതിയുടെ പ്രസിഡന്‍റായി പ്രവീൺ വട്ടമലയെ തെരഞ്ഞെടുത്തു. പി.എൻ. മോഹനൻ പാറക്കലിനെ വൈസ് പ്രസിഡന്‍റായും, എം.ആർ. ജയനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. വാർഷിക പൊതുയോഗത്തിൽ എസ്.എൻ.ഡി.പി യോഗം മലനാട് യൂനിയൻ പ്രസിഡന്‍റ്​ ബിജു മാധവൻ അധ്യക്ഷതവഹിച്ചു. വിനോദ് ഉത്തമൻ, വിധു എ.സോമൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.