അടിമാലി: മച്ചിപ്ലാവ് കാര്‍മല്‍ ജ്യോതി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ സംസ്ഥാനതല ബാസ്‌കറ്റ് ബാള്‍ കോച്ചിങ് ക്യാമ്പിന്‍റെയും കാര്‍മല്‍ ജ്യോതി മുള നഴ്‌സറിയുടെയും ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിച്ചു. യു.എന്‍.ഡി.പിയും ഹരിതകേരള മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ് സ്‌കേപ് പദ്ധതിക്ക് കീഴില്‍ വയനാട് ഉറവിന്‍റെ സാങ്കേതിക സഹായത്തോടെയാണ് മുള നഴ്‌സറി സ്ഥാപിച്ചിട്ടുള്ളത്. വിവിധ മുളയിനങ്ങളുടെ തൈകള്‍ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി കുട്ടികളുടെ കലാ, കായിക പ്രകടനങ്ങളും ഒരുക്കിയിരുന്നു. അഡ്വ. എ. രാജ എം.എല്‍.എ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി മാത്യു അധ്യക്ഷതവഹിച്ച ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം സോളി ജീസസ്, സ്‌പെഷല്‍ സ്‌കൂള്‍ പ്രിന്‍സിപ്പൽ സിസ്റ്റര്‍ ബിജി തുടങ്ങിയവര്‍ പങ്കെടുത്തു. idl adi 2 roshi ചിത്രം: ബാസ്‌കറ്റ് ബാള്‍ കോച്ചിങ് ക്യാമ്പിന്‍റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.