തൊടുപുഴ: ഇടുക്കി നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് ക്ലബുമായി ചേര്‍ന്ന് തൊടുപുഴ അല്‍ അസ്ഹര്‍ പോളി ടെക്നിക് എന്‍.എസ്.എസ് യൂനിറ്റിന്‍റെ സഹകരണത്തോടെ ജല്‍ ജാഗരന്‍ അഭിയാന്‍ ഏകദിന സെമിനാർ സംഘടിപ്പിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍.കെ. ബിജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷമീന നാസര്‍ അധ്യക്ഷതവഹിച്ചു. പ്രഫ. എന്‍.എ. സെമിമോള്‍, സഞ്ജയ് സജീവന്‍ എന്നിവര്‍ സംസാരിച്ചു. എന്‍. രവീന്ദ്രന്‍ സ്വാഗതവും ധന്യ കെ.തോമസ് നന്ദിയും പറഞ്ഞു. ആഹ്ലാദപ്രകടനം തൊടുപുഴ: തദ്ദേശ സ്വയംഭരണ പൊതു സർവിസ് യാഥാർഥ്യമായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ.ജി.ഒ യൂനിയൻ, കെ.ജി.ഒ.എ, കെ.എം.സി.എസ്.യു സംഘടനകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രകടനം നടത്തി. പൊതു സർവിസ് പ്രഖ്യാപന ദിവസമായ ശനിയാഴ്ച ജീവനക്കാർ ബാഡ്ജ് ധരിച്ച് ഓഫിസുകളിലെത്തി. ജില്ലയിൽ 53 ഗ്രാമപഞ്ചായത്തുകളിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും പഞ്ചായത്ത് ഉപഡയറക്ടറേറ്റ്, അഡീഷനൽ ഡെവലപ്മെന്‍റ് ഓഫിസ്, ജില്ല പഞ്ചായത്ത് ഓഫസ്, ദാരിദ്ര്യ ലഘൂകരണ യൂനിറ്റ് ഓഫിസ്, ജില്ലയിലെ അഞ്ച് പെർഫോമൻസ് ഓഡിറ്റ് ഓഫിസുകൾ എന്നിവിടങ്ങളിൽ ജീവനക്കാർ ബാഡ്ജ് ധരിച്ച് പ്രകടനങ്ങൾ നടത്തി. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങളെ അഭിവാദ്യം ചെയ്ത് എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. ഹാജറ, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. കെ.കെ. ഷാജി, ഡോ.വി.ബി. വിനയൻ എസ്.സുനിൽ കുമാർ, കെ.കെ. പ്രസുഭകുമാർ, സി.എസ് മഹേഷ്, വി.എസ്.എം. നസീർ, റോബിൻസൺ പി.ജോസ് ജയൻ പി.വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.