പീരുമേട്: രാവിലെയും വൈകീട്ടും വിദ്യാർഥികളുടെ ബൈക്കുകളിലെ മത്സര ഓട്ടവും അഭ്യാസവും അപകട ഭീഷണി ഉയർത്തുന്നു. അമിതവേഗത്തിൽ പായുന്ന ഇത്തരം വാഹനങ്ങൾ കാൽനടക്കാർക്ക് ഭീഷണിയാണ്. ദേശീയപാതയിലൂടെ വേഗതയിലെത്തുന്ന ബൈക്കുകൾ പീരുമേട്-സിവിൽ സ്റ്റേഷൻ ഇടുങ്ങിയ റോഡിലൂടെയും ചീറിപ്പായുകയാണ്. നമ്പർപ്ലേറ്റ് വികലമായ രീതിയിൽ എഴുതുക, മഡ്ഗാർഡ് എടുത്തുകളയുക തുടങ്ങി രൂപമാറ്റം നടത്തിയാണ് ഇറക്കുന്നത്. ഇതരസംസ്ഥാനങ്ങളിലെ നമ്പർ പ്ലേറ്റുള്ള ബൈക്കുകൾക്ക് നിയമാനുസൃത രേഖകളുമില്ല. മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ ഉണ്ടാകുമ്പോൾ ഇത്തരം വാഹനങ്ങൾ നിരത്തിൽ കാണാറില്ല. പരിശോധന നിലക്കുമ്പോൾ നിരത്തിലിറങ്ങുന്ന പതിവാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.