മുട്ടം: സംഘർഷസാധ്യത കണക്കിലെടുത്ത് മുട്ടം എൻജിനീയറിങ് കോളജിൽ പൊലീസ് നേതൃത്വത്തിൽ സമാധാന യോഗം ചേരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലിന് കെ.എസ്.യു, എസ്.എഫ്.ഐ പ്രതിനിധികളുടെ യോഗമാണ് മുട്ടം പൊലീസ് വിളിച്ചത്. കോളജിൽ ഇരു വിദ്യാർഥിസംഘടനകളും സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കെ.എസ്.യു സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ എസ്.എഫ്.ഐ നശിപ്പിച്ചെന്ന് കാട്ടി കെ.എസ്.യു നേതൃത്വം കോളജിലും മുട്ടം പൊലീസിലും പരാതി നൽകിയിരുന്നു. പിറ്റേ ദിവസം എസ്.എഫ്.ഐയുടെ ബാനറുകളും നശിപ്പിക്കപ്പെട്ടു. ഇതിനെതിരെ എസ്.എഫ്.ഐയും പരാതി നൽകി. ഇതേതുടർന്ന് കോളജിൽ നേരിയ സംഘർഷാവസ്ഥ ഉണ്ടാവുകയും പൊലീസ് എത്തി ശാന്തമാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.