ഗതാഗത നിയമലംഘകരെ ​പിടികൂടാൻ ഇൻഫോർമർ

തൊടുപുഴ: ഗതാഗത നിയമലംഘനങ്ങളും വാഹനാപകടങ്ങളും വർധിച്ച സാഹചര്യത്തിൽ ഗതാഗത നിയമലംഘനം തടയാൻ പദ്ധതികളുമായി എൻഫോഴ്സ്മെന്‍റ്​ വിഭാഗം. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിലൂടെ നിയമലംഘനങ്ങൾ തടയിടാനാണ്​ പദ്ധതി. വിവിധ സ്ഥങ്ങളിൽ സന്നദ്ധ സംഘടനകളെയും തദ്ദേശസ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് എൻഫോഴ്സ്മെന്‍റ്​ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനാണ് തീരുമാനം. ഇതിന്​ മുന്നോടിയായി പ്രധാനപ്പെട്ട സ്ഥലങ്ങളിലും ടൗണുകളിലും നാട്ടുകാരായ ഇൻഫോർമർമാരുടെ സഹായം ഉറപ്പുവരുത്തും. ഇവർ ചിത്രങ്ങളോ വിഡിയോകളോ എടുത്ത്​ കൈമാറിയാൽ ഉ​​​ദ്യോഗസ്ഥർ നിജസ്ഥിതി പരിശോധിച്ച്​ നടപടി സ്വീകരിക്കും. വിവരങ്ങൾ നൽകുന്നവരു​ടെ പേരും വിവരങ്ങളും രഹസ്യമായിരിക്കും. തൊടുപുഴ, മങ്ങാട്ടുകവല, വെങ്ങല്ലൂർ, കോലാനി ബൈപാസുകളിൽ നടക്കുന്ന റേസിങ്ങുകളും അഭ്യാസപ്രകടനങ്ങളും വകുപ്പിന്‍റെ നിരീക്ഷണത്തിലാണെന്ന്​ അധികൃതർ പറഞ്ഞു. നിയമലംഘനങ്ങൾ പിടികൂടാൻ മഫ്തിയിലുള്ള ഓപറേഷനുകൾ തുടരുമെന്നും ആർ.ടി.ഒ പി.എ. നസീർ അറിയിച്ചു. മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റം: കൃഷി അസിസ്റ്റൻറുമാർ സമരത്തിന് തൊടുപുഴ: സ്ഥലംമാറ്റം ഓൺലൈനായി നടത്തണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽപറത്തി കൃഷിവകുപ്പിൽ കൃഷി അസിസ്റ്റന്‍റുമാരെ രാഷ്ട്രീയ താൽപര്യപ്രകാരം മാറ്റിയതായി ആരോപണം. ഇതിനെതിരെ അസോ. തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ജില്ല പ്രസിഡന്‍റ്​ ഇ.ജി. ജിജീഷ് കുമാർ, സെക്രട്ടറി കെ.ബി. പ്രസാദ് എന്നിവർ അറിയിച്ചു. ജൂണിന് മുമ്പ് സ്ഥലംമാറ്റം നടത്താൻ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ അപ്​ലോഡ് ചെയ്യണം. ഈമാസം 10നാണ് സ്പാർക്ക് ലോക്ക് ചെയ്തത്. ഇതിനിടെയാണ് ജില്ലക്കകത്ത് ജോലിക്കുള്ള സൗകര്യാർഥം ജീവനക്കാരെ പുനർവിന്യസിക്കാം എന്ന താൽക്കാലിക ഉത്തരവ് മറയാക്കി ക്രമവിരുദ്ധ സ്ഥലംമാറ്റം നടപ്പാക്കിയത്. നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ്​ സ്ഥലംമാറ്റമെന്നും അസോ. കുറ്റപ്പെടുത്തി. മാലിന്യം കത്തിക്കുന്നവർക്കെതിരെ നടപടി തൊടുപുഴ: നഗരസഭ കാഞ്ഞിരമറ്റം ബൈപാസിൽ കെ.ആർ. ബേക്കറിയോടുചേർന്ന് കഴിഞ്ഞദിവസം രാത്രി മാലിന്യക്കൂമ്പാരം കൂട്ടിയിട്ട് കത്തിച്ചത് നഗരസഭ ഹെൽത്ത് സ്​ക്വാഡ് പിടികൂടി. ഹെൽത്ത്​ സൂപ്പർവൈസർ എസ്. ശ്രീകുമാർ​, ഹെൽത്ത് ഇൻസ്​പെക്ടർ ജിൻസ്​ സിറിയക്, വി.പി. സതീശൻ എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി. ഹെൽത്ത് സ്​ക്വാഡ് വരുംദിവസങ്ങളിൽ രാത്രി പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.