തകർന്ന ഓടയുടെ സ്ലാബിനിടയിൽ കാൽ കുടുങ്ങി മാധ്യമപ്രവർത്തകന് പരിക്ക്​

കട്ടപ്പന: ഉപ്പുതറയിൽ തകർന്ന ഓടയുടെ സ്ലാബിനിടയിൽ കാൽ കുടുങ്ങി മാധ്യമപ്രവർത്തകന് പരിക്കേറ്റു. ഉപ്പുതറ വേലിക്കകത്ത് സിജോ ഫിലിപ്പിന്റെ കാലാണ്​ തകർന്ന സ്ലാബിനിടയിൽ കുടുങ്ങിയത്​. ബൈക്കിൽനിന്ന്​ ഇറങ്ങുന്നതിനിടെയാണ് കാൽ സ്ലാബിനിടയിൽപെട്ടത്. ഉപ്പുതറ ടൗണിലെ സ്ലാബുകൾ തകർന്ന് അപകടഭീഷണി ഉയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. പൊതുമരാമത്തിന്റെ അധീനതയിലാണ് റോഡും ഓടയും. എന്നാൽ, വർഷങ്ങളായി പൊതുമരാമത്ത് വകുപ്പ് ഓടയുടെ അറ്റകുറ്റപ്പണി നടത്താൻ നടപടി സ്വീകരിച്ചിട്ടില്ല. തകർന്ന ഓടയുടെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.