പീരുമേട്: ജനവാസ കേന്ദ്രത്തിൽ തമ്പടിച്ച ആനക്കൂട്ടത്തെ വനത്തിലേക്ക് മടക്കിവിടാൻ വനംവകുപ്പ് തയാറാകാത്തതിൽ പ്രതിഷേധം ശക്തം. പീരുമേട്-കരണ്ടകപ്പാറ-കുട്ടിക്കാനം റോഡിലും പരിസര പ്രദേശങ്ങളിലുമാണ് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ തെങ്ങുകളും കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. നിരവധി വാഹനങ്ങളും കാൽനടക്കാരും കടന്നുപോകുന്ന വഴിയിൽ ആനയുടെ സാന്നിധ്യം ജനത്തെ ഭീതിയിലാക്കുന്നു. ദേശീയപാത-183നുസമീപം മരിയഗിരി സ്കൂളിന് എതിർവശം വനംവകുപ്പിന്‍റെ നീർവേങ്ങ പ്ലാന്‍റേഷനിലാണ് ആനകൾ തമ്പടിച്ചിരിക്കുന്നത്. വെള്ളവും ഈറ്റക്കാടും ഉള്ളതിനാൽ ഇവിടെനിന്ന് വിട്ടുപോകുന്നില്ല. ആനയുടെ സാന്നിധ്യം വനം വകുപ്പിനെ അറിയിച്ചിട്ടും വനത്തിലേക്ക് തുരത്താൻ സാധിച്ചിട്ടില്ല. പ്രദേശവാസികൾ ഭീതിയിൽ കഴിയുമ്പോഴും നടപടിയെടുക്കാത്തതിൽ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി മനോജ് രാജൻ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.