ബൈക്ക്​ മോഷണം; യുവാവ്​ അറസ്റ്റിൽ

mussssssst വഴിത്തല: വീടിന്​ സമീപം പാര്‍ക്കു ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച്​ കടത്തിയ കേസിൽ ഉടുമ്പന്നൂര്‍ വെള്ളന്താനം കൊല്ലപ്പുഴ സ്വദേശി കടന്നപ്പള്ളിയില്‍ തോമസ് ഡെന്നി (22) അറസ്റ്റിൽ. വഴിത്തല കുരിശുങ്കല്‍ ഡോ. അതുല്‍ ജോയിയുടെ കെ.എല്‍ -35 എച്ച് 8397 നമ്പര്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ബുള്ളറ്റ് ബൈക്കാണ് കഴിഞ്ഞ 25ന്​ പുലര്‍ച്ച ഇയാള്‍ കടത്തിയത്. വീടിന്​ സമീപത്തെ കെട്ടിടത്തോട്​ ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ചിരുന്ന ബൈക്കിന്‍റെ പൂട്ടുതകര്‍ത്ത് വാഹനം പുറത്തിറക്കി കൊണ്ടുപോകുകയായിരുന്നു. പിന്നീട് ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ തട്ടക്കുഴ ഭാഗത്ത്​ കണ്ടെത്തി. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാല്‍, സി.ഐ വി.സി. വിഷ്ണുകുമാര്‍, എസ്‌.ഐ ബൈജു പി.ബാബു, എ.എസ്‌.ഐ ഷംസുദ്ദീന്‍, ഉണ്ണി, സി.പി.ഒ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്​ ചെയ്തത്. --------- TDL PRATHI Bike അറസ്റ്റിലായ തോമസ് ഡെന്നി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.