നിനുവെ കൺവെൻഷൻ ഏഴ്​ മുതൽ

അടിമാലി: കുമ്പൻപാറ യാക്കോബായ സുറിയാനി പള്ളിയി​ലെ നിനുവെ കൺവെൻഷൻ ഫെബ്രുവരി ഏഴ് മുതൽ ഒമ്പതുവരെ നടക്കും. ദിവസവും രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ മൂന്നുവരെയാണ് കൺ​വെൻഷൻ. ഏഴിന് രാവിലെ പത്തിന്​ കാതോലിക്ക ബസോലിയോസ് തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്യും. 10.45ന് കോർ എപ്പിസ്​കോപ്പ ഐസക് മേനോത്തുമാലിൽ ആമുഖപ്രസംഗം നടത്തും. തുടർന്ന് വചന ശുശ്രൂഷ. എട്ടിന് രാവിലെ പത്തിന്​ ഫാ. മാത്യു കണ്ടോതറയ്ക്കൽ സന്ദേശം നൽകും. സമാപന ദിവസമായ ഒമ്പതിന് നടക്കുന്ന കൺവെൻഷനിൽ കോർ എപ്പിസ്​കോപ്പ എൽദോസ് കൂറ്റപ്പാല ആമുഖ സന്ദേശം നൽകും. സമാപന യോഗത്തിൽ ഏലിയാസ് മാർ യോസ് മെത്രാപ്പോലീത്ത സംസാരിക്കും. തുടർന്ന് കുർബാനയും നേർച്ച ചോറ് വിതരണവും നടക്കുമെന്ന് പള്ളി വികാരി ഫാ. എൽദോസ് പുളിഞ്ചോട്ടിൽ, സഹവികാരി ഫാ. ജോബിൻ മർക്കോസ് എന്നിവർ അറിയിച്ചു. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.