അടിമാലി: ജില്ലയിലെ ആദ്യ ഐ.എസ്.ഒ സർട്ടിഫൈഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസായി അടിമാലി ഫോറസ്റ്റ് ഓഫിസിനെ തെരഞ്ഞെടുത്തു. വനം-വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ, ആദിവാസി വിഭാഗത്തിനായി നൽകിയ സേവനങ്ങൾ, വനം കുറ്റകൃത്യം തടയുന്നതിലും കണ്ടുപിടിക്കുന്നതിലുമുള്ള മികവ്, മണ്ണൊലിപ്പ് സംരക്ഷണ പ്രവർത്തനങ്ങൾ, പ്രകൃതി സൗഹൃദം, അടിസ്ഥാന സൗകര്യം, പൊതുജന സൗഹൃദം എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം. ഐ.എസ്.ഒ പ്രതിനിധികൾ മൂന്നുമാസം നടത്തിയ പരിശോധനകളും നിർദേശങ്ങൾ അനുസരിച്ച് നടത്തിയ പ്രവർത്തനങ്ങളും വിലയിരുത്തിയിരുന്നു. ഓഫിസിൽ എത്തുന്നവർക്ക് വിശ്രമിക്കാനും പാർക്കിങ്ങിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മാലിന്യസംസ്കരണ സംവിധാനം, പ്രകൃതി സൗഹാർദ മുളവേലി, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഗ്രീൻ പ്രോട്ടോക്കോൾ അന്തരീക്ഷം എന്നിവ പ്രത്യേകതയാണ്. വന്യജീവി ആക്രമണം നേരിടാൻ 24 മണികൂറും പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീമിന് ആദ്യമായി രൂപംനൽകിയത് ഈ റേഞ്ചിലാണ്. മൂന്നാർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ രാജു കെ.ഫ്രാൻസിസ്, റേഞ്ച് ഓഫിസർ കെ.വി. രതീഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ. idl adi 1 range office ചിത്രം _ അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.