ഡിസംബർ പിറന്നു; മൂന്നാറിൽ പുതിയ സീസൺ

മൂന്നാർ: സന്ദർശക തിരക്കി​ൻെറ രണ്ട് സീസണുകൾ നഷ്​ടമായ മൂന്നാർ, ഡിസംബറി​നെ വരവേൽക്കുന്നത് പുതിയ പ്രതീക്ഷകളോടെ. ഡിസംബർ മുതൽ ആരംഭിക്കുന്നതാണ് മൂന്നാറിലെ വിനോദസഞ്ചാര കാലം. മുൻ വർഷങ്ങളിൽ കോവിഡ് മൂലം നഷ്​ടപ്പെട്ട തിരക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാര രംഗത്തുള്ളവർ. മൂന്നാറി​ലെ പ്രധാന ആകർഷണങ്ങളായ രാജമല, മാട്ടുപ്പെട്ടി, ടോപ് സ്​റ്റേഷൻ, എക്കോ പോയൻറ്​ എന്നിവിടങ്ങളെല്ലാം സന്ദർശകർക്കായി ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സൗകര്യമാണ് സഞ്ചാരികൾക്കായി എല്ലായിടത്തും ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ സഞ്ചാരികളെത്തുന്ന വരയാടുകളുടെ കേന്ദ്രമായ രാജമലയിൽ വിപുലീകരിച്ച വിശ്രമ കേന്ദ്രങ്ങൾക്കൊപ്പം പുതിയ ഓർക്കിഡോറിയവും തയാറായി. മാട്ടുപ്പെട്ടി, കുണ്ടള ജലാശയങ്ങളിൽ വൈദ്യുതി ബോർഡ്​ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. മാട്ടുപ്പെട്ടി ജലാശയത്തി​ൻെറ തീരങ്ങളിൽ ഇത്തവണ കാട്ടാനക്കൂട്ടത്തെയും കൂടുതൽ കാണാൻ കഴിയുന്നുണ്ട്. ടൂറിസ്​റ്റ്​ ഗൈഡുകളും ഹോട്ടൽ ഉടമകളും വലിയ പ്രതീക്ഷയിലാണ്. സ്വകാര്യ ടൂർ ഓപറേറ്റർമാർക്കൊപ്പം കെ.എസ്.ആർ.ടി.സി നടത്തുന്ന പ്രത്യേക ടൂർ പാക്കേജും മൂന്നാറിന് ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ്. ചിത്രം 1 വിനോദസഞ്ചാരികളുടെ ഇഷ്​ടകേന്ദ്രമായ മാട്ടുപ്പെട്ടി ജലാശയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.