ലോറിയിൽ കയറ്റിയ തടി മറിഞ്ഞ് നാലുപേർക്ക് പരിക്ക്

തൊടുപുഴ: കരിങ്കുന്നം പ്ലാ​േൻറഷനിൽ ലോറിയിൽ കയറ്റിയ തടി മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. കരിങ്കുന്നം സ്വദേശികളായ ഗ്രിൻസ് പീറ്റർ, എ.എം. മാണി, ബേബി വെളിമറ്റത്തിൽ, ടി.കെ. ദിനേശൻ എന്നിവർക്കാണ് പരിക്കേറ്റത്​. തിങ്കളാഴ്​ച വൈകീട്ട്​ അഞ്ചോടെയായിരുന്നു അപകടം. വാഹനത്തിന് സമീപമായി തൊഴിലാളികൾ ചായ കുടിക്കുന്നതിനിടെയാണ്​ അപകടം സംഭവിച്ചത്. തടി കയറ്റിയ വണ്ടി മുന്നോട്ട് എടുക്കുന്നതിനിടെ ചളിയിൽ പതിഞ്ഞതിനെത്തുടർന്ന്​ ഒരു വശത്തേക്ക് ചരിയുകയായിരുന്നു. ഈ വശത്ത്​​ ചായ കുടിച്ചിരിക്കുകയായിരുന്നവരാണ്​ അപകടത്തിൽപെട്ടത്​​. തടി വീഴുന്നത്​​ കണ്ട ഇവർ ഓടിമാറിയതോടെയാണ് വലിയ അപകടം ഒഴിവായത്. പരി​േക്കറ്റവരെ ഇവർ തന്നെ ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും നില ഗുരുതരമല്ല. ​ TDL THADI LORRY കരിങ്കുന്നത്ത്​ ലോറിയിൽനിന്ന്​ തടി മറിഞ്ഞുണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.