നെടുങ്കണ്ടം: കരുണാപുരം ഗ്രാമപഞ്ചായത്തില്‍ ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 'സിറ്റിസണ്‍ ബോര്‍ഡ്' നിര്‍മാണത്തിൻെറ പേരില്‍ മുന്‍ പ്രസിഡൻറ് േക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനും അഴിമതി നടത്താൻ ശ്രമിച്ചെന്ന ആരോപണവുമായി നിലവിലെ ഭരണസമിതി. രണ്ടരമാസം മുമ്പാണ് യു.ഡി.എഫ് ഭരണസമിതി അവിശ്വാസത്തിലൂടെ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. ആറുമാസം ഭരണം നടത്തിയ ഇടത് ഭരണസമിതി കുടുംബശ്രീയെ ഉപയോഗിച്ച്് അനധികൃതമായി തൊഴിലുറപ്പ് 'സിറ്റിസണ്‍ ബോര്‍ഡ്' നിർമിക്കാന്‍ രഹസ്യധാരണ ഉണ്ടാക്കിയതായാണ് ആരോപണം. കഴിഞ്ഞ ജൂണ്‍ 24ന് സെക്രട്ടറി ഹാജരാകാത്ത കമ്മിറ്റിയില്‍ സിറ്റിസണ്‍ ബോര്‍ഡ് നിർമാണം കുടുംബശ്രീയെ അനധികൃതമായി ഏല്‍പിക്കാന്‍ തീരുമാനിക്കുകയായിരുന്നത്രെ. ജനപ്രതിനിധികളെ പോലും അറിയിക്കാതെ കുടുംബശ്രീ ചെയര്‍പേഴ്സൻെറ ഭര്‍ത്താവിൻെറയും മറ്റൊരു വാര്‍ഡ് അംഗത്തിൻെറ സഹോദരൻെറയും പേരില്‍ ജൂൈല രണ്ടിന് 'കിരണം' പേരില്‍ വ്യാജ യൂനിറ്റുണ്ടാക്കി 30 ലക്ഷത്തോളം വരുന്ന ബോര്‍ഡുകളുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ടെൻഡറിടാതെ ഇഷ്്ടക്കാര്‍ക്ക് കരാർ നല്‍കാന്‍ ശ്രമിച്ചതായും അപേക്ഷ നല്‍കാന്‍ എത്തിയ മറ്റ് കുടുംബശ്രീ യൂനിറ്റുകളെ മടക്കി അയച്ചതായും പഞ്ചായത്ത് പ്രസിഡൻറ് മിനി പ്രിന്‍സ്, വൈസ് പ്രസിഡൻറ് പി.ആര്‍. ബിനു, സ്ഥിരം സമിതി അധ്യക്ഷൻമാരായ റാബി സിദ്ദീഖ്്്, ശോഭന ഗോപിനാഥന്‍, ജയ്‌മോന്‍ നെടുവേലി, സുനില്‍ പൂതക്കുഴി, ശ്യാമള മധു, ആന്‍സി തോമസ് എന്നിവര്‍ ആരോപിച്ചു. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്് മുന്‍ പഞ്ചായത്ത് പ്രസിഡൻറ് വിന്‍സി വാവച്ചന്‍ പറഞ്ഞു. ജൂണ്‍ 24ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ സെക്രട്ടറിക്ക് പകരം അസി. സെക്രട്ടറിക്കായിരുന്നു ചുമതല. മാത്രവുമല്ല 17 അംഗങ്ങളും പങ്കെടുത്ത കമ്മിറ്റിയില്‍ കിരണം ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിക്കുകയും മിനിറ്റ്സില്‍ രേഖപ്പെടുത്തിയതുമാണ്. പിന്നീട് സെക്രട്ടറിയുടെ അനുവാദത്തോടെ 25 ബോര്‍ഡ് നിര്‍മിച്ചശേഷമാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നും വിന്‍സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.