'അണക്കെട്ടുകളിലെ മണലും ചളിയും നീക്കണം'

അടിമാലി: ജില്ലയിലെ അണക്കെട്ടുകളിലെയും പുഴകളിലെയും മണലും ചളിയും നീക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. 2018ലെ പ്രളയകാലത്ത് ജലസംഭരണികളിലേക്കും പുഴകളിലേക്കുമൊക്കെ വലിയതോതില്‍ ചളിയും മണലും വന്നടിഞ്ഞിട്ടുണ്ട്. കല്ലാര്‍കുട്ടി അടക്കം ചെറുകിട അണക്കെട്ടുകളുടെ സംഭരണശേഷിയെ ഇത് ബാധിച്ചിട്ടുണ്ട്. ഇക്കുറി മഴക്കാലത്ത് ചെറു അണക്കെട്ടുകള്‍ മിക്കതും പലതവണ തുറന്നു. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെ മണലും ചളിയും നീക്കാന്‍ നടപടി വേണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. അണക്കെട്ടുകള്‍ക്ക് പുറമെ പുഴകളുടെ വശങ്ങളിലും വലിയതോതില്‍ മണ്ണും ചളിയുമടിഞ്ഞ സാഹചര്യമുണ്ട്. ചെറിയ മഴപെയ്താല്‍ പോലും ഹൈറേഞ്ചിലെ പല പുഴകളും വേഗത്തില്‍ കരകവിയുന്ന അവസ്ഥ. മണലും ചളിയും നീക്കം​െചയ്താല്‍ സംഭരണശേഷി വര്‍ധിപ്പിക്കാമെന്നതിനൊപ്പം വലിയൊരു തുക സര്‍ക്കാര്‍ ഖജനാവിലേക്കെത്താന്‍ സഹായകരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.