അടിമാലി: ആഗോളതലത്തിൽ ഉൽപാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്ലാം പേടിയെ സംഘ്പരിവാർ ഇന്ത്യയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് ഭയം, വെറുപ്പ് ആശയങ്ങളിലൂടെയാണെന്ന് ഇസ്മായിൽ കങ്ങരപ്പടി പറഞ്ഞു. 'ഇസ്ലാം: ആശയസംവാദത്തിൻെറ സൗഹൃദനാളുകൾ' കാമ്പയിൻെറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ഏരിയ സമിതി ഇരുമ്പുപാലത്ത് സംഘടിപ്പിച്ച സൗഹൃദസംവാദ സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആസൂത്രിത ഭീകരാക്രമണങ്ങളിലൂടെ ഭയവും നിരന്തര നുണപ്രചാരണങ്ങളിലൂടെ ഇസ്ലാം വെറുപ്പും ഹലാൽ വിവാദങ്ങളിലൂടെ അറപ്പും സൃഷ്ടിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി അടിമാലി ഏരിയ പ്രസിഡൻറ് പി.പി. അബ്്ദുൽഅസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ. അബ്്ദുൽഖാദർ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി പി.എ. ബഷീർ, ഐ.എൻ.എൽ സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് റിയാദ്, എം.എസ്.എസ് പ്രസിഡൻറ് സി.എസ്. നാസർ, എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അംഗം കെ.എം. മൻസൂർ, വിസ്ഡം യൂത്ത് ഓർഗനൈസർ എം.എം. നിഷാദ്, വനിത ഏരിയ കൺവീനർ ഇഷാറ അബ്്ദുൽഅസീസ്, എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് ഫാസിൽ ഹബീബ്, ജി.ഐ.ഒ ഏരിയ പ്രസിഡൻറ് ഫാത്തിമ മസൂദ് എന്നിവർ സംസാരിച്ചു. ജില്ല െസക്രട്ടറി ഇ.എം. അബ്്ദുൽകരീം സമാപനപ്രഭാഷണം നിർവഹിച്ചു. Idl adi 5 jamaath ചിത്രം - ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച സൗഹൃദസംവാദ സദസ്സിൽ ഇസ്മായിൽ കങ്ങരപ്പടി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.