ഹൈറേഞ്ചിെല യാത്രക്ലേശം ഇരട്ടിക്കും നെടുങ്കണ്ടം-കണ്ണൂര്‍ സൂപ്പര്‍ ഫാസ്​റ്റും ഹൈറേഞ്ചിന് നഷ്​ടമാകുന്നു

നെടുങ്കണ്ടം: നെടുങ്കണ്ടത്തുനിന്ന് പാലക്കയംതട്ടിന് സര്‍വിസ് നടത്തുന്ന സൂപ്പര്‍ ഫാസ്​റ്റ്​ സര്‍വിസ്​ ചെങ്ങന്നൂര്‍-പാലക്കയംതട്ട് സൂപ്പര്‍ ഫാസ്​റ്റായി പുനഃക്രമീകരിക്കാന്‍ നീക്കം. നെടുങ്കണ്ടം കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സൻെററില്‍നിന്ന് സര്‍വിസ് നടത്തിവരുന്ന ഈ ബസ് പെരുമ്പാവൂരില്‍നിന്ന് എം.സി റോഡുവഴി തിരിക്കാനാണ് നീക്കം നടത്തുന്നത്. ഹൈറേഞ്ചുകാര്‍ക്ക്് കണ്ണൂര്‍, മലബാര്‍ മേഖലക്കുള്ള ബസാണിത്. നെടുങ്കണ്ടത്തുനിന്ന് പെരുമ്പാവൂര്‍ വരെയും മടക്കയാത്രയിലും ആളില്ലെന്ന കാരണം പറഞ്ഞാണ് നെടുങ്കണ്ടം ഡിപ്പോയില്‍നിന്ന് ബസ് മാറ്റാന്‍ ശ്രമിക്കുന്നത്. ചെങ്ങന്നൂരില്‍നിന്ന്്് വെളുപ്പിന് 5.50ന് സര്‍വിസ്​ ആരംഭിച്ച്്് 10.30ന് തൃശൂര്‍ എത്തി വൈകീട്ട്്്്്് 7.30ന് പാലക്കയം തട്ടിലെത്തിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച്​ കെ.എസ്.ആര്‍.ടി.സി ചെങ്ങന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ചെങ്ങന്നൂര്‍ എ.ടി.ഒക്ക്്്്് കത്ത്​ നൽകിയതായാണ്​ വിവരം. നെടുങ്കണ്ടം ഓപറേറ്റിങ് സൻെററിൽനിന്ന്​ ബസ് സര്‍വിസുകള്‍ ഓരോന്നായി വെട്ടിക്കുറച്ച് 23 സര്‍വിസുകള്‍ ഇപ്പോള്‍ ഒമ്പതായി കുറഞ്ഞു. നെടുങ്കണ്ടം വര്‍ക്കല ബസ് കൊല്ലം വരെയാക്കി ചുരുക്കി. വെളുപ്പിന് നെടുങ്കണ്ടത്തുനിന്ന് എറണാകുളം-കോട്ടയം റൂട്ടില്‍ ബസ് ഇല്ലെന്നായി. രാവിലെ 10ന് മുമ്പ് തിരുവനന്തപുരത്ത്്് എത്തിയിരുന്ന ബസ് നിര്‍ത്തിയതോടെ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിദ്യാർഥികള്‍ക്കും ദുരിതമായി. ഗുരുവായൂര്‍, തിരുവനന്തപുരം സര്‍വിസും നിര്‍ത്തി. രാത്രിയിലും പുലര്‍ച്ചയും കൃത്യമായി സര്‍വിസ് നടത്തിയിരുന്ന നിരവധി സ്വകാര്യ ബസുകള്‍ കോടതി വിധിപ്രകാരം നിര്‍ത്തിയതിന് പകരം കെ.എസ്.ആര്‍.ടി.സി ഓടാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. പുലര്‍ച്ച ഉണ്ടായിരുന്ന പല സ്വകാര്യ സര്‍വിസുകളും നിര്‍ത്തിയതോടെ ഹൈറേഞ്ചില്‍ യാത്രക്ലേശം രൂക്ഷമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.