ജാഗ്രത കുറയുന്നു; കോവിഡ് പ്രതിരോധം പാളുന്നു

പീരുമേട്: കോവിഡ് വ്യാപനം തടയുന്നതിന് നടപ്പാക്കിയ പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നു. നിയന്ത്രണങ്ങളും മുൻകരുതലുകളും ഉപേക്ഷിച്ച്​ മാസ്​ക്​ പോലും ഉപയോഗിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. മദ്യവിൽപനശാലകൾക്ക് മുന്നിലും ബസുകളിലും മാസ്​ക്​ ഇല്ലാതെ എത്തുന്നവർ നിരവധിയാണ്. പല സ്വകാര്യ ബസ് ജീവനക്കാരും മാസ്​ക്​ ധരിക്കാതെയാണ്​ ജോലിചെയ്യുന്നത്​. വ്യാപാര സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ സാനിറ്റൈസറും നൽകുന്നില്ല. വഴിയോര കച്ചവടം നടത്തുന്നവരും മാസ്​ക്​ ഉപേക്ഷിച്ച മട്ടാണ്​. മാസ്ക് ഉപയോഗിക്കാത്തവർക്കെതിരെ പൊലീസ് നടപടികളും ആരോഗ്യവകുപ്പ്​ അധികൃതരുടെ പരിശോധനയും ഇപ്പോൾ ശക്തമല്ല. ഇത് വീണ്ടും രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്ന ആശങ്കയും ഉയർത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.