ഉപ്പുതോടിന് സമീപം പെരുമ്പാമ്പിനെ പിടികൂടി

ചെറുതോണി: ഉപ്പുതോടിന് സമീപം റോഡുവക്കിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഉപ്പുതോട് പുന്നക്കുഴിയിൽ ജോർജുകുട്ടിയുടെ പുരയിടത്തിൽനിന്നാണ് റോഡിലെത്തിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടിയത്. റോഡിലേക്ക് ഇഴഞ്ഞുനീങ്ങിയ പാമ്പിനെ അതുവഴി ബൈക്കിലെത്തിയ യുവാക്കളാണ് ആദ്യം കണ്ടത്. ഇവർ ഉടനെ സമീപവാസികളെ വിളിച്ചറിയിച്ചു. പാമ്പിനെ പിടിക്കാൻ പരിചയമുള്ള പതിനാറാംകണ്ടം സ്വദേശി ശിവൻ, ഉപ്പുതോട് സ്വദേശി പോൾസൺ എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടി ചാക്കിനുള്ളിലാക്കി. നാട്ടുകാരനായ വനംവകുപ്പ് ജീവനക്കാരൻ ജ്യോതിഷിൻെറ സഹായത്തോടെ അയ്യപ്പൻകോവിൽ റേഞ്ചിലെ ഉദ്യോഗസ്ഥരെ അറിയിച്ച് പാമ്പിനെ കൈമാറി. മുരിക്കാശ്ശേരി പൊലീസും സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.