ബൈക്ക്​ തോട്ടിലേക്ക്​ മറിഞ്ഞ്​ മൂന്നു​പേർക്ക്​ പരിക്ക്​

ചെറുതോണി: തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ ഇടുക്കി ഡാം ടോപ്പിന് സമീപം ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. കുമളി-മന്നാക്കുടി സ്വദേശികളായ പ്രദീപ് (35), അംബിക ചന്ദ്രൻ (34), പി.എ. അക്ഷയ് (12) എന്നിവർക്കാണ് പരിക്കേറ്റത്. കുമളിയിൽനിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് ഇടുക്കി ഡാം ടോപ്പിന് താഴെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട് സമീപത്തെ കലുങ്കിൽ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പ്രദീപിൻെറ പരിക്ക് ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റ് രണ്ടുപേരുടെയും പരിക്ക്​ ഗുരുതരമല്ല. നാട്ടുകാരും അഗ്​നിരക്ഷാസേനയും ഇടുക്കി പൊലീസും ചേർന്നാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.