മൂലമറ്റം: കണ്ടക്ടർമാരുടെ കുറവ്മൂലം മൂലമറ്റം കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സൻെററിൽനിന്ന് ബസ് സർവിസുകൾ പതിവായി മുടങ്ങുന്നു. 10 കണ്ടക്ടർമാരുടെ കുറവാണ് ഇവിടെയുള്ളത്. നിലവിൽ മൂലമറ്റം ഡിപ്പോയിൽ കണ്ടക്ടർമാരിൽ മൂന്നുപേർ സസ്‌പെൻഷനിലാണ്. രണ്ടുപേർ സ്ഥലംമാറിപോയി. അഞ്ചുപേരെ വർക്ക് അറേഞ്ച്മൻെറിൻെറ പേരിൽ പമ്പക്കും തൊടുപുഴക്കും മാറ്റി. കണ്ടക്ടർമാരുടെ കുറവ് മൂലം പല സർവിസുകളും പതിവായി മുടങ്ങുന്നുണ്ട്. ലോക്ഡൗണിന് മുമ്പ് 25 സർവിസുകൾ മൂലമറ്റത്തുനിന്ന് ഓടിച്ചിരുന്നു. ഇപ്പോൾ 16 സർവിസുകൾ മാത്രമാണ് ഉള്ളത്. ഇതിൽ പലതുമാണ് മുടങ്ങുന്നത്. ഗ്രാമീണ മേഖലയിലേക്ക് സർവിസ് നടത്തുന്ന ബസുകളാണ് മിക്കപ്പോഴും മുടങ്ങുന്നത്. ബസുകൾ പതിവായി മുടങ്ങുന്നതോടെ ഒട്ടേറെ ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്. കലക്ഷനുള്ള ബസുകൾ മുടങ്ങുന്നത് ഡിപ്പോയുടെ വരുമാനത്തെയും ബാധിക്കും. വരവ് കുറഞ്ഞാൽ മൂലമറ്റത്തെ ഓപറേറ്റിങ് സൻെറർ പദവി നഷ്ടപ്പെടുത്തുന്നതിനും സൻെറർ പൂട്ടി ബസ് സ്റ്റാൻഡ് മാത്രമായി മാറുന്നതിനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.