വിദ്യാർഥിയെ പീഡിപ്പിച്ചകേസിൽ യുവാവ്​ അറസ്​റ്റിൽ

പാലാ: ഒമ്പതാം ക്ലാസ്​ . ആലപ്പുഴ കലക്ടറേറ്റിന്​ സമീപം നവരോജി പുരയിടത്തിൽ ഇർഷാദിനെയാണ്​ (19) പാലാ സി.ഐ കെ.പി. ടോംസൺ അറസ്്റ്റ് ചെയ്​തത്​. പ്രണയം നടിച്ച് വിദ്യാർഥിനിയുടെ നഗ്​നചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ ചിത്രീകരിച്ച ഇയാൾ പിന്നീട്​ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. എ.എസ്.ഐമാരായ സിബിമോൻ, ജോജൻ ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുമേഷ്, സി.പി.ഒ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ്​ പ്രതിയെ അറസ്്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ ആക്ട്​, ഐ.ടി ആക്ട്​, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് എടുക്കുകയും ഇയാളുടെ ഫോണും സിമ്മും പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയെ പാലാ കോടതിയിൽ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.