ഉപവാസ സമരത്തിന് പിന്തുണയുമായി വ്യാപാരികൾ

നെടുങ്കണ്ടം: ജില്ലയിലെ ഭൂപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്് ചൊവ്വാഴ്ച ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ടത്ത് നടത്തുന്ന കര്‍ഷക ഉപവാസ സമരത്തിന് പിന്തുണയുമായി നെടുങ്കണ്ടം മര്‍ച്ചൻറ്​സ് അസോസിയേഷന്‍. നിലവിലെ പട്ടയ വ്യവസ്ഥകളും നിര്‍മാണ നിരോധന ഉത്തരവുകളും വ്യാപാര സമൂഹത്തെ രൂക്ഷമായി ബാധിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ലൈസന്‍സ് പോലും നല്‍കുന്നില്ലെന്ന്​ അസോസിയേഷന്‍ ഭാരവാഹികളായ ആര്‍. സുരേഷും ജെയിംസ് മാത്യുവും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.