തുടങ്ങനാട്ടിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒരുമാസം

മുട്ടം: തുടർച്ചയായി പൈപ്പ് പൊട്ടുന്നതുമൂലം തുടങ്ങനാട് മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങുന്നു. ഒരുമാസത്തിനിടെ രണ്ടുതവണയാണ് പൈപ്പ് പൊട്ടിയത്. തുടങ്ങനാട് ഭാഗത്തേക്ക് കുടിവെള്ള വിതരണം നടത്തുന്ന പ്രധാന പൈപ്പാണ് ചള്ളാവയലിന് സമീപം പൊട്ടിയത്. ആദ്യതവണ പൊട്ടിയ പൈപ്പ് 20 ദിവസങ്ങൾക്ക് ശേഷമാണ് നന്നാക്കിയത്. ടാറിങ് പൊളിക്കാൻ പി.ഡബ്ല്യു.ഡി അനുമതി നൽകാത്തതിനെ തുടർന്നാണ് 20 ദിവസത്തിലധികം പൈപ്പ് നന്നാക്കാതെ കിടന്നത്. റോഡ് പൊളിക്കണമെങ്കിൽ 10,000 രൂപ കെട്ടി​െവക്കാൻ ജലവകുപ്പിനോട് പി.ഡബ്ല്യു.ഡി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ, പണം അടക്കാൻ താമസിച്ചതോടെ പൈപ്പ് നന്നാക്കുന്നതിലും കാലതാമസം നേരിടുകയായിരുന്നു. ആ ഭാഗം നന്നാക്കി കഴിഞ്ഞതോടെ തൊട്ട് അടുത്ത പൈപ്പും പൊട്ടി. കാലപ്പഴക്കം ചെന്ന ആസ്ബസ്​റ്റോസ് ഇനത്തിൽപെട്ട പൈപ്പാണ് ഈ പ്രദേശത്തേക്ക് വിതരണത്തിനായി സ്ഥാപിച്ചിട്ടുള്ളത്. രണ്ടാംതവണ പൊട്ടിയ പൈപ്പ് തിങ്കളാഴ്ചയോടെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞേക്കും. തുടർച്ചയായി പൈപ്പ് പൊട്ടുന്നത് ഒഴിവാക്കാൻ ആസ്ബസ്​റ്റോസ് പൈപ്പുകൾ മുഴുവൻ മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm ചള്ളാവയലിന് സമീപം പൊട്ടിയ പൈപ്പ് നന്നാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.