നെടുങ്കണ്ടം: പൂപ്പാറ പന്തടിക്കളത്ത് വയോധികയെ ഭീഷണിപ്പെടുത്തി ഭൂമി കൈവശപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി പരാതി. പന്തടിക്കളം സ്വദേശി മുരുകേശ്വരിയാണ് സ്വകാര്യ വ്യക്തികള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഏതാനും നാൾ മുമ്പ്്് സമീപത്തെ ഭൂമി പാട്ടത്തിനെടുത്ത സ്വകാര്യ വ്യക്തികള്‍, തന്നെ ഭീഷണിപ്പെടുത്തുന്നതായും വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നതായും മുരുകേശ്വരി പറയുന്നു. പതിറ്റാണ്ടുകളായി കൈവശം ഇരിക്കുന്ന ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലും മുരുകേശ്വരി ഏലം കൃഷി ചെയ്യുന്നുണ്ട്. മികച്ച വിളവ് ലഭിക്കുന്ന ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതായാണ് ഇവര്‍ ആരോപിക്കുന്നത്. മുരുകേശ്വരിയും ഏകമകനും മാത്രമാണ് ഇവിടെ താമസം. വഴി ഉപയോഗിക്കാന്‍ പോലും അനുവദിക്കാറില്ലെന്നും പറയുന്നു. തൻെറ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് മുരുകേശ്വരിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.